പാലാ: റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026-27 വര്‍ഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പ്, ഡയബറ്റിക് കെയര്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മരിയസദനത്തില്‍ നടന്നു. റോട്ടറി ക്ലബ് സെക്രട്ടറി ഷാജി ഓസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് സെക്രട്ടറി ഷാജി ഓസ്റ്റിന്‍, പ്രസിഡന്റ് ഡോ. ബോബി കോക്കാട്ട്, ട്രഷറര്‍ കെ.ഇ ചാക്കോ ഡോ. ജി. ഹരീഷ്കുമാര്‍, ടോണി വൈപ്പന, ടിസണ്‍ മാത്യു, സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാക്കുക, പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, രോഗനിര്‍ണയവും തുടര്‍പരിചരണവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മെഡിക്കല്‍ ക്യാമ്പും ഡയബറ്റിക് കെയര്‍ പദ്ധതിയും സംഘടിപ്പിച്ചത്.
ചടങ്ങില്‍ റോട്ടറി ക്ലബ് അംഗങ്ങള്‍, മരിയസദനം അധികൃതര്‍, ജീവനക്കാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്ന പദ്ധതികള്‍ വര്‍ഷം മുഴുവന്‍ നടപ്പാക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.